അജിത് കുമാർ പിണറായിയുടെ വളർത്തുമകനും ക്രിമിനലുമാണെന്ന് പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിൻ്റെ അടുത്ത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ. അജിത് കുമാർ എന്ന ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും അയാൾ ഒരു പക്കാ ക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍.
ഇന്‍റലിജന്‍സ് മേധാവിയായ എഡിജിപി പി.വിജയന്‍ വിശ്വസ്‌തനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇക്കാര്യം കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെയാണ് പൊതുസമൂഹത്തിന് മുമ്പില്‍ അജിത് കുമാര്‍ കള്ളക്കടത്തുകാരനാക്കിയത്. ഇക്കാര്യത്തില്‍ അജിത് കുമാറിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകില്ലെന്നും അജിത് കുമാര്‍ പക്കാ ക്രിമിനലാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കൊള്ള സംഘം പ്രവർത്തിക്കുന്നുണ്ട്. പി.വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനമാണെന്നും അൻവർ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്.എന്തുകൊണ്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആളുകള്‍ സ്വത്ത് സമ്പാദനം, പണം സമ്പാദനം, ക്രിമിനല്‍ കേസുകള്‍ എന്നിവയില്‍ പ്രതികളാകുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയാല്‍ മതി. ഇക്കാര്യങ്ങളെല്ലാം താന്‍ ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. എംആര്‍ അജിത് കുമാറിനിപ്പോള്‍ അന്വേഷണം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നതെന്നും പിവി
പ്രധാനമായും താന്‍ നല്‍കിയത് അദ്ദേഹത്തിന്‍റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയാണ്. ആ രേഖകളൊന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. സ്വാഭാവികമായും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു കുടുംബ രാഷ്‌ട്രീയമാണ്. മുഖ്യമന്ത്രിയും മകളും മരുമകനും പോറ്റുമകനും പൊതുസ്വത്ത് തട്ടുന്ന കൊള്ള സംഘമാണ്. അതിന്‍റെ ഏറ്റവും വലിയ തെളിവുകള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് മുകളിലൊരു നടപടിയുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ മുന്നൊരിക്കലും ഇല്ലാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. എസ്എഫ്ഐഒ കേസിൽ ഒരു ചുക്കും നടക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം നാടകമാണെന്നും അൻവർ കൂട്ടിച്ചേർത്തു.