‘കലാപാഹ്വാനം ‘/പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല

0

മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല. തോക്കിനായുള്ള എംഎല്‍എയുടെ അപേക്ഷ ജില്ലാ കലക്‌ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പിവി അൻവറിന്‍റെ തീരുമാനം. തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്ത് കൊണ്ട് പൊലീസ് റിപ്പോർട്ട്‌ നല്‍കിയിരുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ കലാപാഹ്വാനം നടത്തിയതായി ചൂണ്ടികാട്ടിയകാരണത്താലാണ് തോക്ക് നിരസിക്കപ്പെട്ടത്.

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പി ശശിയുടെ ആവശ്യ പ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അൻവർ ആരോപിച്ചു. പൊലീസ് എൻഒസി നിരസിച്ചതില്‍ ഹൈക്കോടതിയെ സമീപിക്കും. അടിസ്ഥാന രഹിതമായി ധാരാളം എഫ്‌ഐആര്‍ തനിക്കെതിരെ ഉണ്ട്. ദുരുദ്ദേശപരമായാണ് പൊലീസ് പെരുമാറുന്നതെന്നും അൻവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് നിലവിലുള്ള പൊലീസ് സുരക്ഷയും ഗണ്‍മാൻമാരെയും ഏത് നിമിഷവും പിൻവലിച്ചേക്കാം. സുരക്ഷയെ മുൻ നിര്‍ത്തിയാണ് തോക്കിനായി അപേക്ഷ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കലാപാഹ്വാനം നടത്തി എന്നതാണ് പൊലീസ് റിപ്പോർട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റവന്യൂ, ഫോറസ്റ്റ് വകുപ്പുകള്‍ അനുകൂല റിപ്പോർട്ടുകളാണ് നല്‍കിയത്. ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും പിവി അൻവർ കുറ്റപ്പെടുത്തി.
നാല് മാസം മുമ്പായിരുന്നു തോക്കിനായി അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിൻ്റെ വാദം. എന്നാൽ പൊലീസ് റിപ്പോർട്ട് എതിരായതോടെ ലൈസൻസ് നേടുന്നതിന് ഇനി കോടതി സമീപിക്കേണ്ടിവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *