ഫോറസ്റ്റ് ഓഫീസ് തകർത്തകേസിൽ പിവി അൻവർ MLA ഒന്നാം പ്രതി
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്തസംഭവത്തിൽ പൊലീസ് കേസെടുത്തു .എഫ്‌ഐആറിൽ ഒന്നാം പ്രതി എംഎൽഎ പിവി അൻവർ .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്. അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് കേസ്.
കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചാണ് ഇന്ന് അൻവറിൻ്റെ നേതൃത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തത്.