പിവി അൻവർ MLA തൃണമൂൽ കോൺഗ്രസ്സിൽ!
ന്യുഡൽഹി :പിവി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു .ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വ൦ നൽകി.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട അറസ്റ്റും തുടർന്നുള്ള ജയിൽ വാസവും കഴിഞ്ഞു യുഡിഎഫിലേക്ക് പോകുമെന്ന് അൻവർ തന്നെ പ്രഖ്യാപിക്കുകയും യുഡിഎഫ് നേതാക്കളുമായി ചർച്ചകൾ തുടരുകയും ചെയ്യുന്നതിനിടയിലാണ് ബംഗാൾ ആസ്ഥാനമായുള്ള മമതാബാനർജിയുടെ പാർട്ടിയിൽ അംഗത്വമെടുത്തുകൊണ്ടുള്ള അൻവറിന്റെ പുതിയ രാഷ്ട്രീയ പ്രവേശന വാർത്ത വരുന്നത് .
ജയിൽ വാസത്തിനു ശേഷം പിണറായിവിജയനെ താഴെയിറക്കുമെന്നും ഒറ്റയാൾ പോരാട്ടം നിർത്തി യുഡിഎഫുമായി ചേർന്ന് ഒരുമിച്ചു പോരാടുമെന്നും ദൃഢപ്രതിജ്ഞയെടുത്ത അൻവറിന്റെ പെട്ടെന്നുള്ള TMCയിലേക്കുള്ള മാറ്റം കൊണ്ട് കേരള രാഷ്ട്രീയത്തിൽ എന്ത് ചലനമാണ് ഉണ്ടാകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.