മുഖ്യമന്ത്രിയുടെ കറിവേപ്പില പ്രയോഗത്തില്‍ മറുപടിയുമായി പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കറിവേപ്പില’ പരാമർശത്തിൽ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ പ്രതികരിച്ചു. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണെന്നും അൻവർ പറഞ്ഞു . അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിലമ്പൂരിൽ അൻവർ ഒരു വിഷയമേ അല്ലെന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പരിഹാസിച്ചത്.