ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തിൽ

മലപ്പുറം : യുഡിഎഫ് താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിൽ വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതിൽ വിലയ ആകാംക്ഷ നിലനിൽക്കുന്നു . നിലവിൽ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കുന്ന അൻവറിന്റെ പരാമർശങ്ങളിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട് .
അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. നേരത്തെ, ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിലും കോൺഗ്രസിന് അതൃപ്‌തിയുണ്ട്. അൻവർ യുഡിഎഫിന്റെ വിജയം ഉറപ്പാക്കി കരുത്ത് തെളിയിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.