ബോൾ എടുക്കാൻ പൊഴിയിൽ ഇറങ്ങി കാണാതായി : യുവാവിനായി തിരച്ചിൽ
തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവാവിനെ പൊഴിയിൽ കാണാതായി. പൂന്തുറ സ്വദേശി ജോബിൻ (22) ആണ് കാണാതായത്. പനതുറയ്ക്ക് സമീപം പൂന്തുറ പൊഴിയിൽ ആണ് സംഭവം.ജോബിൻ ഉൾപ്പെടെ മൂന്നുപേർ മീൻ പിടിക്കാൻ എത്തിയതാണ്.തൊട്ടടുത്ത പറമ്പിൽ കളിക്കുന്ന കുട്ടികളുടെ ബോൾ എടുക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയാണ് കാണാതായ ജോബിൻ. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
