1000 കോടി ലക്‌ഷ്യം വെക്കുന്നതിനിടയിൽ ‘പുഷ്പ്പ’ യുടെ വ്യാജനിറങ്ങി!
മുംബൈ: 1000 കോടിലേക്ക് കുതിക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരിച്ചടിയായി , ‘പുഷ്പ്പ-2 ദി റൂൾ’ ൻ്റെ വ്യാജപതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് പ്രത്യക്ഷപ്പെട്ടത്. Upload ചെയ്ത് എട്ട് മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. 7 മണിക്കൂര്‍ മുന്‍പാണ് ‘ഗോട്ട്സ്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തീയറ്റര്‍ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. വേറെയും അക്കൗണ്ട് കളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞതായാണ് വാർത്ത .
കോവിഡിന് ശേഷം ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഗ്രോസ് കളക്ഷന്‍ നേടി മുന്നേറുകയാണ് പുഷ്പ 2. അതിനൊപ്പം തന്നെ ജവാന്‍ അടക്കം അടുത്തകാലത്ത് ഹിന്ദിയില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡുകളും പുഷ്പ 2 തകർക്കും എന്നാണ് കണക്കുകൂട്ടല്‍.
സുകുമാര്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ എന്നിവര്‍ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭന്‍വര്‍ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.
അഞ്ച് ദിനങ്ങള്‍ കൊണ്ട് ചിത്രം 922 കോടി രൂപയാണ് ആഗോള ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. ബോളിവുഡില്‍ ഹിന്ദി ചിത്രങ്ങളെ പോലും തകര്‍ക്കുന്ന പ്രകടനമാണ് അല്ലു അര്‍ജുന്‍ ചിത്രം പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ബോക്‌സോഫീസ് ട്രാക്കറായ സാക്‌നില്‍ക്. കോം കണക്ക് പ്രകാരം ഇന്ത്യയില്‍ മാത്രം പുഷ്പ 2,593 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.
പ്രിവ്യൂ കളക്ഷന്‍ 10.65 കോടിക്ക് പുറമേ ആദ്യ ദിനത്തില്‍ 164 കോടി, രണ്ടാം ദിനത്തില്‍ 93 കോടി, മൂന്നാം ദിനത്തില്‍ 119 കോടി, നാലാം ദിനത്തില്‍ 141 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ കളക്ഷന്‍. അഞ്ചാം ദിനത്തില്‍ ഇന്ത്യയില്‍ 64.45 കോടി ചിത്രം നേടി. തിങ്കളാഴ്ചയായിട്ടും ഈ കളക്ഷന്‍ ചിത്രം അടുത്ത ദിവസങ്ങളില്‍ തന്നെ 1000 കോടി ക്ലബില്‍ എത്തും എന്ന സൂചനയാണ് നല്‍കുന്നത്. പ്രേക്ഷകരെ ഹഠാതാകർഷിച്ചു കൊണ്ടുള്ള മുന്നേറ്റം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്‍കുമെന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.