പുഷ്‌പ 2 – 800 കോടി ക്ലബ്ബിലേക്ക്…!
മുംബൈ : സിനിമ പ്രദർശനം ആരംഭിച്ച് നാലാം ദിനത്തിലെത്തുമ്പോൾ സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനായ പുഷ്‌പ 2 , 800 കോടി ക്ലബ്ബിലേക്ക് കടക്കുന്നു എന്നതാണ് സിനിമാ മേഖലയിൽനിന്നുമുള്ള പുതിയ വാർത്ത .ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ . ഹിന്ദിയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായി 80 കോടി നേടുന്ന ഒരു തെലുങ്ക് സിനിമയുടെ ഹിന്ദി പതിപ്പ് ആയും പുഷ്പ്പ മാറിക്കഴിഞ്ഞു.
ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് മാത്രം 141.5 കോടി സ്വന്തമാക്കിയെന്നാണ് കണക്ക്. ഹിന്ദി പതിപ്പിന് 85 കോടി!
തെലുഗ് പതിപ്പ് 44 കോടി, തമിഴ് പതിപ്പ് 9.5 കോടി, മലയാളത്തില്‍ 1.9 കോടിയും കന്നടയില്‍ 1.1 കോടിയും നേടിയാണ് പുഷ്പ്പ 2 ൻ്റെ ജൈത്രയാത്ര.
എന്നാൽ സിനിമയേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്
” കിടിലം “സിനിമ -” സൂപ്പർ ” എന്ന് പറയുന്നവർക്കിടയിൽ സിനിമ ഇഷ്ട്ടപെടാത്തവരും ധാരാളമുണ്ട് .സാങ്കേതികമായി സിനിമ ഉന്നതനിലവാരം പുലർത്തുന്നുണ്ടെങ്കിലും ഇടവേളവരെ സിനിമ അത്രകണ്ട് ആസ്വാദ്യകരമായി തോന്നിയില്ല എന്ന് അഭിപ്രായം പറയുന്നവരിൽ യുവതലമുറയുമുണ്ട്.