പുന്നക്കൻ മുഹമ്മദലിയെ നാട്ടുക്കാർ ആദരിച്ചു.

ദുബായ്: 35 വർഷക്കാലമായി പ്രവാസ ലോകത്ത് സാമൂഹ്യ, മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ. വർക്കിംങ്ങ് പ്രസിഡണ്ട്, ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് യു.എ.ഇ.ജനറൽ സിക്രട്ടറി, ചിരന്തന പ്രസിഡണ്ട്, എം.എം.ജെ.സി.ദുബൈ കമ്മിറ്റി പ്രസിഡണ്ട്, ഇൻക്കാസ് സ്ഥാപക ജനറൽ സിക്രട്ടറി, ദർശന യു.എ.ഇ.പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പുന്നക്കൻ മുഹമ്മദലിയെ 70 വർഷക്കാലമായി യു.എ.ഇ.പ്രവർത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഷാർജ യൂനിറ്റ് ആദരിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രവാസജീവിതത്തിലേക്ക് എത്തിയ പുന്നക്കൻ
ഷെയ്ഖ് ഹംദാൻ്റെ ഓഫീസിൽ ജോലി ചെയ്യുകയും ബാക്കി കിട്ടുന്ന ഒഴിവു സമയങ്ങൾ ദുബായ് ഹോസ്പിറ്റൽ, റാഷിദ് ഹോസ്പ്പിറ്റലുകളിൽ ആരോരുമില്ലാതെ കഷ്ട്ടപ്പെടുന്ന രോഗികളെ കാണുന്നതിലും, അവർക്ക് സഹായം എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഗൾഫിൽ പ്രവർത്തനകളുടെ തുടക്കം.
അതോടൊപ്പം സ്വന്തം നാട്ടുക്കാരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെടുമായിരുന്നു. ഉമ്മൻ ചാണ്ടിയായിരുന്നു റോൾ മോഡൽ നേതാവ്, പ്രവാസി എഴുത്തുകാരെ പ്രോഹിപ്പിക്കുന്നതിൽ വലിയ പങ്ക് പുന്നക്കൻ മുഹമ്മദലി നിർവ്വഹിക്കുന്നു. നാട്ടുക്കാരുടെ സംഗമത്തിൽ വെച്ച് എം.എം.ജെ.സി.പ്രസിഡണ്ട് പി.മൊയ്തീൻ ഹാജി ഉപഹാരവും, ജനറൽ സിക്രട്ടറി കെ അബ്ദുല്ല പൊന്നാടയും നൽകി ആദരിച്ചു. എം.എം.ജെ.സി.യു.എ.ഇ പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങളിൽ ഒട്ടനവധി യു.എ.ഇ.സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്തു.