നാട്ടിലെ കാരുണ്യ മേഖല യിൽ വ്യവസായികൾ നൽകുന്ന പിന്തുണ അഭിന്ദനാർഹം : പുന്നകൻ മുഹമ്മദലി
ദുബൈ: ജീവകാരുണ്യ മേഖലകൾ വ്യവസായികൾ നൽകുന്ന പിന്തുണകൾക്ക് വർത്തമാന കാലത്ത് ഏറെ പ്രശക്തിയുണ്ടെന്നും മാതൃകപരവൂമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എ ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപെട്ടു. ദുബൈ മലബാർ കലാ സാംസ്കാരിക വേദി വ്യവസായ ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ മുസ്താഖ് മാലദ്വീപിന് നൽകിയ അനുമോദന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കായിരുന്നു പുന്നക്കൻ. ഖിസൈസ് സ്പോർട്സ് സ്റ്റാർ റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ ബഷീർ പള്ളിക്കര അധ്യക്ഷത വഹിച്ചു വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
അറബ് പ്രമുഖ ഫാത്തിമ അൽ കൂരി ഉപഹാരവും ഇഖ്ബാൽ അത് ബൂർ ഹൈദ്രോ സി തങ്ങൾ പോന്നടയും സമർപ്പിച്ചു . റോമാന ലോജസ്റ്റിക് സി ഇ ഒ ശ്രീമതി സിജി സാശി മുഖ്യ അതിഥിയായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി അബ്ബാസ് ഹാജി, ഇബ്രാഹിം ബെരിക്കെ,ഷാഹുൽ ഹമീദ് തങ്ങൾ,ജബ്ബാർ ബൈദല,സത്താർ ആലമ്പാടി.ശബീർ കൈദക്കാട്. അച്ചു പെർള. ഷാഫി അജ്മാൻ. അലി ശഹാമ തുടങ്ങിയവർ സംസാരിച്ചു ഷബീർ കീഴുർ നന്ദി പറഞ്ഞു