സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 50000 പിഴയും

0
DENEES

ആലപ്പുഴ : പൂങ്കാവ് വൈ. ബി. സി വായനശാലയിലെ ഓണഘോഷ പരിപാടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്യത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ 04/09/2017 ാംതീയതി വൈകിട്ട് 5.30 മണിക്ക് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പടിഞ്ഞാറെ കര വീട്ടിൽ ഡെന്നീസ് എന്ന് വിളിക്കുന്ന ആൻഡ്രൂസ് വയസ്സ് 27 എന്നയാളെ കുറ്റക്കാരനായി കണ്ട് ആലപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2ജഡ്ജി ശ്രീമതി S ഭാരതി ഏഴ് വർഷം കഠിനതടവും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ S A ശ്രീമോൻ ഹാജരായി. CPO മാത്യൂ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

കഴിഞ്ഞ മാസം 30 -ാo തീയതി നാലുകിലോ കഞ്ചാവുമായി ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യതിരുന്നു. നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ട ബൈജു. FIR രജിസ്റ്റർ ചെയ്തും ഇൻസ്പെക്ടർ G സന്തോഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സായിരുന്നു പരിക്കേറ്റ മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പള്ളിപ്പറമ്പ് വീട്ടിൽ ജോസ് കുട്ടിയുടെ മക്കൾ ആയ ജോഷി, ജോമാൻ എന്നിവരാണ് ”ഇതിൽ ജോമോൻ പിന്നീട് സിവിൽ പോലീസി ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *