പുനലൂർ പൊള്ളുന്നു; ചൂട് 37 ഡിഗ്രി കടന്നു.
പുനലൂർ: കേരളത്തിൽ ഏറ്റവുമധികം പകൽ താപനില രേഖപ്പെടുത്തുന്ന പുനലൂരിൽ ചൂട് 37 ഡിഗ്രി കടക്കുന്നു. 37.2 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച പുനലൂരിൽ രേഖപ്പെടുത്തിയ താപനില. ഈമാസം ഇത് മൂന്നാമത്തെ തവണയാണ് ചൂട് 37 ഡിഗ്രി കടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും 37.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിനും ഒരാഴ്ചമുൻപ് രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെൽഷ്യസ് രാജ്യത്തെതന്നെ ഉയർന്ന താപനിലയായി.