പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്
തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച(ഇന്ന്) രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക. അഥവാ എന്തെങ്കിലും കാരണത്താൽ ഇന്ന് പോളിയോ നൽകാൻ കഴിയാത്ത കുട്ടികൾക്ക് ഭവന സന്ദർശന വേളയിൽ പോളിയോ വാക്സിനേഷൻ നൽകുന്നതായിരിക്കും.