നടി ആക്രമണ കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും

0
Pulsar Suni the main accused in Kerala actress assault case is now out on bail 191fef9f1ce large

കൊച്ചി: നടി ആക്രമണ കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ കഴിയും. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് നിർദേശിച്ചത്. ഇതിന്‍റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സ‌ർക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *