പുൽപ്പള്ളിയിൽ വനംവകുപ്പ് വാഹനം ആക്രമിച്ചതിൽ 2 പേർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉടൻ
വയനാട്: പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ രണ്ടു പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു ചിലരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.