പുതുച്ചേരിയിൽ കാണാതായ ഒൻപതുകാരിയുടെ മൃതദേഹം ഓടയിൽ ചാക്കിൽ കെട്ടിയ നിലയിൽ
പുതുച്ചേരി: തമിഴ്നാട് പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി.ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദുർഗന്ധമുണ്ടായപ്പോൾ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃദദേഹം കണ്ടെത്തുകയായിരുന്നു.ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് സംശയം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്.വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ രാത്രി ആയിട്ടും കാണാത്തതെ തുടർന്ന് പോലീസിൽ വിവരം അറീക്കുക ആയിരുന്നു. വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.സംഭവത്തിൽ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.പോസ്റ്റ്മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.