ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗവും ചോദ്യോത്തര പരിപാടിയും

ഉൽവെ : ശ്രീനാരായണ മന്ദിരസമിതി ഉൽവെ, ഉറൻ, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്കാരിക വിഭാഗവും, വനിതാ വിഭാഗവും ചേർന്ന് നടത്തിവരുന്ന ‘ ഗുരുവിനെ അറിയാൻ’ എന്ന പഠനക്ലാസ്സിന്റെ ഭാഗമായുള്ള ചോദ്യോത്തര പരിപാടിയും ഞായറാഴ്ച രാവിലെ 10. 30 മുതൽ ഉൽവെ സെക്ടർ 21 ലെ ശ്രീനാരായണ ഗുരു ഇൻ്റർനാഷണൽ സ്കൂളിൽ നടക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു. വരവ് ചിലവ് കണക്ക് അവതരണം ,
ഗുരുജയന്തി ആഘോഷത്തെക്കുറിച്ചുള്ള ചർച്ച എന്നിവ നടക്കും. മന്ദിരസമിതിയുടെയും
വനിതാ, സാംസ്കാരിക വിഭാഗങ്ങളുടെയും ഭാരവാഹികൾ പങ്കെടുക്കും