പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്ത് ചെറു വള്ളത്തിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കൽ സ്വദേശി മിഥുൻ (30) കിടങ്ങന്നൂർ സ്വദേശി രാഹുൽ (29) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മിഥുന്റെയും രാഹുലിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഒപ്പം അകപ്പെട്ട ഒരാളെ നാട്ടുകാർ കരയിൽ എത്തിച്ചിരുന്നു