പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, സ്റ്റെനോഗ്രാഫർ;34 കാറ്റഗറികളിൽ വിജ്ഞാപനം
തിരുവനന്തപുരം: പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി.എ. തുടങ്ങി 34 കാറ്റഗറികളിലേക്ക് പി.എസ്.സി. വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്. ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെ.എഫ്.സി.യിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകൾ. എൻ.സി.എ., സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പമുണ്ട്.