കർണ്ണാടക മുൻ DGP യുടെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കം : പ്രതി ഭാര്യ

ബംഗളുരു : കർണ്ണാടകയിൽ മുൻഡിജിപി ഓംപ്രകാശിൻ്റെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് പോലീസ് . കൊലപ്പെടുത്തിയത് ഭാര്യ പല്ലവി.
ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ചോരയിൽ കുളിച്ചനിലയിൽ ഓംപ്രകാശിനെ കണ്ടെത്തിയത്. . ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭാര്യ പല്ലവി കുറ്റസമ്മതം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ഫെബ്രുവരിയിലാണ് സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റത്. 2017ല്‍ വിരമിച്ചു. ഡിജിപി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ഹോം ഗാര്‍ഡ്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു എന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. ‘ഞാനാ പിശാചിനെ കൊന്നു’ (”I finished that monster”) എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്ത് പൊലീസിന് മൊഴിനല്കിയിട്ടുണ്ട്.