പ്രചാരണം കൊഴുപ്പിക്കാൻ സോണിയാ ഗാന്ധിയും; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം മറ്റന്നാൾ വയനാട്ടിലെത്തും
തിരുവനന്തപുരം ∙ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്.കൽപറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.