“വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക – അവകാശങ്ങൾ സംരക്ഷിക്കുക”

0

“വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക ” എന്നതാണ് ഈ വര്‍ഷത്തെ ന്യൂനപക്ഷ അവകാശ ദിനത്തിൻ്റെ തീം.
ഇന്ത്യയിലെ ആയാലും ബംഗ്ലാദേശിലെയോ പാക്കിസ്ഥാനിലെയോ ആയാലും ഏതു രാജ്യത്തിലേയും ന്യുനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.

മതപരവും ഭാഷാപരവുമായ ദേശീയ, വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിന് ശേഷമാണ് 1992 മുതല്‍ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്.
മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും അതിക്രമങ്ങളും നേരുടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഈ ദിനത്തിന്‍റെ പ്രാധാന്യം ഏറുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശം നിലനിർത്താനും ന്യൂനപക്ഷങ്ങളെ ബഹുമാനിക്കണമെന്ന അവബോധം സൃഷ്‌ടിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിർവചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയിൽ അനേകംപ്രാവശ്യം ന്യൂനപക്ഷം എന്ന പദം ഉപയോഗിക്കുകയും അതിന്റെ അർത്ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്.മൊത്തം സംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് ന്യൂപക്ഷം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.പകുതിയിൽ കൂടുതൽ ആണെങ്കിൽ ഭൂരിപക്ഷമെന്നും പറയുന്നു.ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂന പക്ഷ മെന്നും ജനതയെ തിരിക്കാം. നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതി യിൽ താഴെ നില്ക്കുന്ന ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ 2013 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു.
ഹിന്ദുക്കൾ – 79.8% , മുസ്ലീമുകൾ – 14.2%, ക്രിസ്ത്യാനികൾ- 2.3% ,സിക്കുകാർ – 1.7% , ബുദ്ധമതക്കാർ- .7% ,ജൈനമതക്കാർ – .4%,പാഴ്സികൾ -.006%
പകുതിയിൽ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയിൽ താഴെയുള്ള 6 മതവിഭാഗങ്ങളെ ന്യു നപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്, ന്യൂനപക്ഷ പദവി കിട്ടിയിരിക്കുന്നത് മുസ്ലിംങ്ങൾ, കിസ്ത്യാനികൾ, സിക്കുകാർ, ബുദ്ധമതക്കാർ,ജൈനമതക്കാർ, പാഴ്സികൾ എന്നിവർക്കാണ്.

ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷങ്ങളും ഇന്ത്യൻ പൗരന്മാർക്കെല്ലാം നീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ചുമതല ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. ജനസംഖ്യയിൽ വളരെ കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനിൽപ്പിനും ഭീഷണി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഭൂരിപക്ഷത്തിന് പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ സംഘർഷമോ ഉണ്ടായാൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഹനിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കി സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ആധിപത്യം ഇല്ലാത്തതും ഒരു പ്രത്യേക രാജ്യത്തിനുള്ളിൽ സംഖ്യാപരമായി കുറവുള്ളതുമായ ഒരു സമൂഹം എന്നാണ് ഐക്യരാഷ്‌ട്ര സഭ (യുഎൻ) ന്യൂനപക്ഷത്തെ നിർവചിക്കുന്നത്. മതപരമോ ഭാഷാപരമോ ആയ ദേശീയ അല്ലെങ്കിൽ വംശീയ ന്യൂനപക്ഷങ്ങളുടെ വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രസ്‌താവന 1992 ഡിസംബർ 18-ന് ആണ് യുഎൻ പുറത്തിറക്കിയത്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശിയ മതമായി അംഗീകരിച്ചിട്ടില്ല. എന്നാൽ മതന്യൂനപക്ഷ പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടന അനുവദിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 29(1) പ്രകാരം ഇന്ത്യൻ ജനതയുടെ ഏത് പരിഛേദത്തിൽ പെടുന്നവര്‍ക്കും അവരുടെതായ ഭാക്ഷയും,സംസ്കാരവും സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ കുട്ടികള്‍ക്കോ ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരിൽപ്രവേശനം നിഷേധിക്കുന്നതോ പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നതോ ആർട്ടിക്കിൾ 29 പ്രകാശം ഭരണഘടന നിരോധിച്ചിട്ടുണ്ട്. മേൽപ്പ്റഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏതു വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം നേടാൻ അവകാശമുണ്ട്. ആർട്ടിക്കിൾ 30 ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളംവളരെ പ്രധാനപ്പെട്ടതാണ്, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടു പോകുവാനുമുള്ള അവകാശമാണ് ഈ ആർട്ടിക്കിൾ 30(1)വഴി കിട്ടിയിരിക്കുന്നത്. ഗ്രാന്റ് ധനസഹായം ഇവ കൊടുക്കുന്നതിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നും സർക്കാർ അംഗീകാരം ഈ സ്ഥാപനങ്ങൾക്ക് കൊടുക്കണമെന്നും നിഷ്ക്കർഷയുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങളിൽ ദുർഭരണം നടക്കുകയോ മറ്റു ഗുരുതരമായ പാകപ്പിഴകൾ ഉണ്ടാകുകയോ ചെയ്താൽ സർക്കാരിന് ഇടപെടാൻ അവകാശമുണ്ട്.

ന്യൂനപക്ഷ അവകാശ ദിനം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും തുല്യ അവസരങ്ങളും ഉയർത്തിപ്പിടിക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും ചെയ്യും.

1992-ൽ ആരംഭിച്ച യുഎൻ വിഭാവനം ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യ ദേശീയ ന്യൂനപക്ഷ കമ്മിഷൻ (NCM) രൂപീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. 1978-ൽ ആയിരുന്നു ഇത്. 1978 ജനുവരി 12-ലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രമേയത്തിലാണ് കമ്മിഷന്‍റെ രൂപീകരണം വിഭാവനം ചെയ്‌തത്.

‘ഭരണഘടനയിലും നിയമങ്ങളിലും സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്കിടയിൽ അസമത്വത്തിന്‍റെയും വിവേചനത്തിന്‍റെയും ഒരു വികാരം നിലനിൽക്കുന്നുണ്ട്,’ എന്നായിരുന്നു പ്രമേയത്തിലെ വരികള്‍.

1984-ൽ ന്യൂനപക്ഷ കമ്മിഷനെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വേർപെടുത്തി പുതുതായി സൃഷ്‌ടിച്ച ക്ഷേമ മന്ത്രാലയത്തിന് കീഴിലാക്കിയിരുന്നു.
1993 ഒക്‌ടോബർ 23 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് 1993 മെയ് 17 ന് ഇന്ത്യയിൽ ദേശീയ കമ്മിഷൻ രൂപീകരിക്കുന്നത്.മുസ്‌ലീങ്ങൾ, ക്രിസ്‌ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാർസികൾ എന്നീ അഞ്ച് മതവിഭാഗങ്ങളെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2014 ജനുവരി 27 ന് ജൈനരെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി. 2011 ലെ സെൻസസ് പ്രകാരം ആറ് മത ന്യൂനപക്ഷ സമുദായങ്ങൾ ജനസംഖ്യയുടെ 19.3 ശതമാനമാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *