പ്രവാസിപദ്ധതികളിലെ പ്രശ്ന പരിഹാരം : നോർക്ക റൂട്ട്സ് CEO അജിത് കോളാശ്ശേരിയുമായി NMCA കൂടിക്കാഴ്ച്ച നടത്തി

0
NASIK

മുംബൈ: നാസിക് മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്തുള്ള നോർക്ക ആസ്ഥാനം സന്ദർശിച്ചു.
ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്)ജയപ്രകാശ് നായർ (വർക്കിംഗ് പ്രസിഡൻറ്)അനൂപ് പുഷ്പാംഗതൻ (ജനറൽ സെക്രട്ടറി )രാധാകൃഷ്ണൻ പിള്ള(ട്രഷറർ )എന്നിവർ നോർക്ക റൂട്ട്സ് CEO അജിത് കോളാശ്ശേരിയെ നേരിട്ട് കാണുകയും പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ,പുതിയ മെഡിക്കൽ ഇൻഷുറൻസ് (Mediclaim) പദ്ധതികളുടെ അപ്‌ഡേറ്റുകളും ലഭ്യതയും,പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാരിന്റെ പദ്ധതികൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും ഇവയുമായി ബന്ധപ്പെട്ട നിവേദനം സമർപ്പിക്കുകയും ചെയ്തു.
ആവശ്യമായ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

NMCA-യുടെ 38-ാം വാർഷികം, ഓണാഘോഷം , സാംസ്കാരിക സമ്മേളനം, തുടങ്ങിയ പരിപാടികളിൽ അജിത് കോളാശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *