എം എൽ എ ഐ. സി.ബാലകൃഷ്‌ണൻ്റെ അറിവോടെ 15 ലക്ഷം വാങ്ങി എന്ന് പരാതി ഉന്നയിച്ച ആളുടെ പ്രശ്‌നം ഒറ്റദിവസം കൊണ്ട് പരിഹരിക്കപ്പെട്ടു !!
വയനാട്: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപെട്ട് ആനിരവധി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ പുതിയ ആരോപണം .
സഹകരണ ബാങ്കില്‍ ജോ”ലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ
അറിവോടെ അദ്ദേഹത്തിൻ്റെ പരിചയക്കാരനായ ബെന്നി 2014 ല്‍15 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമായി നീലഗിരി സ്വദേശി അനീഷ് ജോസഫാണ് രംഗത്തുവന്നത് . പരാതി പുറത്തായതോടെ എല്ലാം പരിഹരിച്ചുവെന്നും തനിക്ക് പരാതിയില്ലെന്നും അനീഷ് ജോസഫ് !
എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് കെ വിനയന്‍റെയും അറിവോടെയാണ് ബെന്നി പണം വാങ്ങിയതെന്നാണ് അനീഷ് ജോസഫ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വർഷം ഇത്രയും കഴിഞ്ഞിട്ടും ഭാര്യയ്ക്ക് ജോലി ലഭിച്ചിട്ടില്ലെന്നും വഞ്ചിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
കെ ഇ വിനയന്‍ വാങ്ങിയ രണ്ട് ലക്ഷം തിരികെ കിട്ടി. ഇനിയും 13 ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും പരാതിയില്‍ പറയുന്നു.
അനീഷുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നാണ് ബെന്നിയുടെ വാദം. ജോലി നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരം പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്നും ബെന്നി പ്രതികരിച്ചു. സഹകരണ ബാങ്കുകളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന സംഭവത്തില്‍ പലയിടത്തും പരാതിക്കാർ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.