പെരിയാറിലെ മത്സ്യക്കുരുതി: അന്വേഷണത്തിന് ഏഴംഗ സമിതി

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം അന്വേഷിക്കുന്നതിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരായ ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഫിഷറീസ്
യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ഏഴംഗ സമിതി പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുകയും മത്സ്യ കൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെ പറ്റി അന്വേഷണം നടത്തും. അക്വാകൾച്ചർ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ ബിനു വർഗീസ് ആണ് സമിതിയുടെ ചെയർമാൻ.
ഫിഷറീസ് യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ ദിനേശിനെ സമിതിയുടെ കൺവീനർ ആയും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡോ എം കെ സജീവൻ, ഡോ ദേവിക പിള്ള, ഡോ അനു ഗോപിനാഥ്, ഡോ എം പി പ്രഭാകരൻ, എൻ എസ് സനീർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊന്തിയതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏഴംഗ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മെയ് 24 നകം സമർപ്പിക്കും