പിണറായി രാഹുലിന് എതിരെ മാത്രം സംസാരിക്കുന്നു; പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. ബിജെപിക്കൊപ്പം നിന്ന് എന്റെ സഹോദരൻ രാഹുലിനെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പ്രിയങ്ക.കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണെന്നും, ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയ ബന്ധമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ വിമർശിച്ചു.
പിണറായി വിജയൻ, രാഹുൽ ഗാന്ധിക്ക് എതിരെ മാത്രമാണ് സംസാരിക്കുന്നത്.ലൈഫ് മിഷൻ, സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ പെട്ട ആളാണ് പിണറായി, കുഴൽപണ കേസിൽ ഉൾപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി തൊട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. രാജ്യം മുഴുവൻ സഞ്ചരിച്ചു ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ചൂണ്ടികാട്ടി.