പ്രധാനമന്ത്രിയുടെ കുവൈറ്റ്‌ സന്ദർശനം :അറബിക് രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തകരുമായി കൂടിക്കാഴ്ച നടന്നു.

0
modi at kuvait

471285874 1386172246210337 4976205973435785934 n

കുവൈറ്റ്‌: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് മൊഴിമാറ്റം ചെയ്‌ത അബ്‌ദുള്ള അല്‍ ബരൗണും അബ്‌ദുള്‍ ലത്തീഫ് അല്‍ നസീഫും  കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.    അബ്‌ദുള്ളയാണ് പുസ്‌തകങ്ങള്‍ മൊഴിമാറ്റം ചെയ്‌തത്. അബ്‌ദുള്‍ ലത്തീഫാണ് പുസ്‌തകത്തിന്‍റെ എഡിറ്ററും പ്രസാധകനും.

രണ്ട് വര്‍ഷം എടുത്താണ് അബ്‌ദുള്ള ഇതിഹാസങ്ങള്‍ മൊഴിമാറ്റിയത്. എട്ട് മാസം കൊണ്ട് അബ്‌ദുള്‍ എഡിറ്റിങ് നിര്‍വഹിച്ചു. ഇന്ത്യക്കാർക്കൊപ്പം ഇരുവരും പ്രധാനമന്ത്രിയെ കാണാനായി കാത്ത് നിന്നു. ഇരുവര്‍ക്കും പുസ്‌തകങ്ങളില്‍ അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കി. രാമായണം തനിക്ക് ഒരു പ്രണയകാവ്യമായാണ് അനുഭവപ്പെട്ടതെന്ന് അബ്‌ദുള്‍ പറഞ്ഞു.

അതേസമയം മഹാഭാരതം രാജാക്കന്‍മാരുടെ തലമുറകളുടെ കഥയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്‍കിയ പുസ്‌തകങ്ങള്‍ താന്‍ തന്‍റെ ഓഫിസില്‍ സൂക്ഷിക്കുമെന്നും അബ്‌ദുള്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും തത്വങ്ങളിലേക്കുമുള്ള ഒരു വാതായനമാണ് തനിക്ക് ഈ ഇതിഹാസങ്ങള്‍ തുറന്ന് നല്‍കിയതെന്ന് അബ്‌ദുള്ള പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *