കുവൈറ്റിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്.
കുവൈറ്റ്: കുവൈറ്റിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മോദി നടത്തിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിച്ചതെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു. പുരസ്കാരം രാജ്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു.മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്. രാജ്യത്തെ തലവന്മാര്ക്കും വിദേശ പരമാധികാര രാജ്യങ്ങളിലെ തലവന്മാര്ക്കും വിദേശരാജ കുടുംബാംഗങ്ങള്‍ക്കുമാണ് സൗഹൃദത്തിന്റെ അടയാളമായി ഈ പുരസ്കാരം സമ്മാനിക്കുന്നത്. ബില്‍ ക്ലിന്റണ്, ചാള്‍സ് രാജകുമാരന്, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.