പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിൽ

0

ബ്യൂണസ് ഐറിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിലെത്തി. ഇന്ത്യയുടെ ആഗോള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം പുഃനസ്ഥാപിക്കുകയുമാണ് സന്ദർശന ലക്ഷ്യം. ഇന്ത്യ-അർജൻ്റീന ഉഭയകക്ഷി ബന്ധത്തിന് കരുത്തു കൂട്ടാനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെളളിയാഴ്‌ച വൈകിട്ട് എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വിവിധ ചർച്ചകളിൽ പങ്കെടുക്കും.വ്യാപാരം, നിക്ഷേപം, ആരോഗ്യം, പ്രതിരോധം, ഖനനം, ധാതു വിഭവങ്ങൾ, കൃഷി, ഭക്ഷ്യസുരക്ഷ, ഹരിതോർജ്ജം, ഐസിടി, ഡിജിറ്റൽ നവീകരണം, ദുരന്തനിവാരണം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, എന്നിവയിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 യിൽ അടുത്ത സഹകാരിയുമാണ് അർജൻ്റീനയെന്നും പ്രസിഡൻ്റ് മിലിയുമായി ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്‌താവനയിൽ പറഞ്ഞു.ബ്യൂണസ് ഐറിസിലെത്തിയ മോദിക്ക് അവിടുത്തെ ഇന്ത്യൻ സമൂഹം ഊഷ്‌മളമായ വരവേല്‍പ്പ് നല്‍കി. ഹൃദ്യമായ സ്വീകരണത്തിന് മോദി എക്‌സ് പോസ്‌റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്‌തു. സ്വന്തം നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, നമ്മുടെ ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യയുടെ ആത്മാവ് ഇവിടെയും പ്രകാശിക്കുന്നത് കാണുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.കൃഷി, നിർണായക ധാതുക്കൾ, ഊർജ്ജം, വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പരസ്‌പര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മോദി പറഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി അർജൻ്റീനയിൽ എത്തുന്നത്. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനായി ആറ് കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുമെന്ന് ബ്രസീൽ ഉൾപ്പെടെയുളള രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു.57 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ദക്ഷിണ അമേരിക്കൻ സന്ദർശനമാണിത്. അർജൻ്റീനയുമായുള്ള ബന്ധം വർധിപ്പിക്കുന്നതിനായി ബ്യൂണസ് അയേഴ്‌സിൽ എത്തിയെന്നും അർജൻ്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലിയുമായി വിശദമായ ചർച്ചകൾ നടത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനമാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദത്തിൻ്റെ ആഘോഷമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. “അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ എത്തിയ പ്രധാനമന്ത്രിക്ക് ലഭിച്ചത് ഗംഭീരമായ സ്വീകരണമാണ്. ഇന്ത്യ-അർജൻ്റീന ബന്ധങ്ങളിൽ പുതിയൊരു അധ്യായം കുറിക്കുമെന്ന് കരുതുന്നു,” രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.2018 ലെ ജി ഉച്ചകോടിയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി അർജൻ്റീന സന്ദർശിക്കുന്നത്. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി അര്‍ജൻ്റീനയിലെത്തിയത്. തുടർന്നുളള ദിവസങ്ങളിൽ ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. റിയോ ഡി ജനീറോയിൽ ബ്രിക്‌സ് (ബ്രസീൽ, ചൈന, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുക്കും. തുടർന്ന് നമീബിയ സന്ദർശിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *