പ്രധാനമന്ത്രി സൗദിസന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നു…!

ന്യുഡൽഹി: ഇന്ന് രാവിലെ രണ്ടു ദിവസത്തെ സന്ദർശത്തിനായി സൗദിഅറേബിയയിൽ എത്തിയ പ്രധാനമന്ത്രി ഇന്ത്യിലേക്ക് മടങ്ങുന്നു . ജമ്മുകശ്മീരിൽ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം ഒഴിവാക്കിക്കൊണ്ട് നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയ 28 വിനോദ സഞ്ചാരികളാണ് ജമ്മുകശ്മീരിൽ ഭീകരർ ഇന്ന്നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.