മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് വിനിയോഗിക്കാം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആർഡി അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് മുഖാന്തരം വോട്ടവകാശം വിനിയോഗിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അവശ്യ സർവീസ് വിഭാഗത്തിൽപ്പെടുന്നവർ പോസ്റ്റൽ വോട്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ് മാധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാനാവുക. ഇതു സംബന്ധിച്ച് പിആർഡി ഡയറക്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്, ജെയിൽ, എക്സൈസ്, മിൽമ, ഇലക്‌ട്രിസിറ്റി, വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ഹെൽത്ത് സർവീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡ് എന്നീ വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് അവശ്യ സർവീസായി ഉൾപ്പെടുത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *