നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി / പ്രതീക്ഷകൾ അസ്തമിക്കുന്നു ?

0

 

സന: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. യമൻ പ്രസിഡന്റ് അനുമതി നൽകിയതോടെ ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാകുമെന്നാണ്‌  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിമിഷയുടെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടന്നിരുന്നു. വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ മാപ്പപേക്ഷ, ദയാധനം എന്നിവ നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കുടുംബം നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നൽകിയ വാർത്തയറിഞ് കുടുംബവും നാട്ടുകാരും വലിയ നിരാശയിലും ദുഖത്തിലുമാണ്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. 2014 മുതൽ കൊലപാതക കേസിൽ നിമിഷ പ്രിയ ജയിലിലാണ്. യെമൻ പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. ഇതിന്റെ വിചാരണയ്‌ക്കൊടുവിൽ യെമൻ കോടതി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുകായയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

അബ്ദുുമഹദിയുടെ കുടുംബവുമായും മാപ്പേപേക്ഷയ്ക്കുള്ള ചർച്ച നടത്തി. ഇതിന് പിന്നാലെ ഗോത്രതലവന്മാരുമായും ചർച്ച നടത്തി. എന്നാൽ നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നത് തിരിച്ചടിയായി. അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനെ പറ്റി അറിയില്ലെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മാദ്ധ്യമ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് അദ്ദേഹമാണ് നേതൃത്വം നൽകുന്നത്.

“ആക്‌‍‌ഷൻ കൗൺസിലിന്റെ ഗ്രൂപ്പിൽ ആരും അറിഞ്ഞിട്ടില്ല.”സുഭാഷ് ചന്ദ്രൻ പറഞ്ഞു.

യെമനിലുള്ള ആളുകൾ കൂടിയുള്ള ഗ്രൂപ്പാണിത്. നിമിഷപ്രിയയുടെ മോചനത്തിനു മുന്നോടിയായുള്ള ചർച്ചകളുടെ ഒന്നാംഘട്ടത്തിനു തുക കൊടുത്തിരുന്നു. അടുത്തഘട്ട ചർച്ചയ്ക്കു പണം ചോദിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുവെന്ന വിവരമാണു നമുക്കു കിട്ടിയിരുന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരി യെമനിലുണ്ട്. അവരെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്’’– സുഭാഷ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീർ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്.ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകൻ.ആദ്യ ഗഡു തുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏതു രീതിയിലാണു വിനിയോഗിച്ചതെന്നറിയാതെ എങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുകയെന്നാണു ധനശേഖരണത്തിനു മുൻകൈ എടുത്ത ‘സേവ് നിമിഷപ്രിയ രാജ്യാന്തര ആക്‌ഷൻ കൗൺസി’ലെ പ്രവർത്തകർ ചോദിക്കുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *