കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

പാലക്കാട് : ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസ് ആണ് എക്സൈസ് വകുപ്പ് റദ്ദാക്കിയത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് ഷാപ്പുകളുടെ ലൈസൻസി.ചിറ്റൂർ റേഞ്ചിലെ 9-ാം ഗ്രൂപ്പിൽ ശിവരാജൻ ലൈസൻസിയായ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് കഫ് സിറപ്പ് ചേർത്തതായി കണ്ടെത്തിയത്. എന്തിനാണ് ചുമ മരുന്ന് ചേർത്തിയത് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല .കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്.ഈ പരിശോധന ഫലത്തിലാണ് . ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യം കണ്ടെത്തിയത്.