എറണാകുളത്ത് തൈക്കൂടം മെട്രോസ്‌റ്റേഷനു സമീപം പ്രീമിയം ഫ്‌ളാറ്റുകൾ
ജീവിതം കുറച്ചുകൂടി ആഡംബരപൂർണമാകണമെന്ന് ആഗ്രഹമുണ്ടോ? ലൈഫ്‌സ്റ്റൈൽ ഒരുപടി കൂടി ഉയർത്തണമെന്ന് മോഹമുണ്ടോ? ജീവിത നിലവാരം ഉയർത്തുന്നതിലും ജീവിതം സരളമാകുന്നതിലും, നമ്മൾ താമസിക്കുന്ന വീടിനും അതിലെ സൗകര്യങ്ങൾക്കും അതിന്റെ ലൊക്കേഷനും ചെറുതല്ലാത്ത പങ്കുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന മികച്ച ലൊക്കേഷനിൽ, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, മനസിനിണങ്ങളിയ ഡിസൈനിലുള്ള, ഉയർന്ന ഗുണനിലവാരമുള്ള ഒരു ഫ്‌ളാറ്റ് നിങ്ങളുടെ ജീവിതം കൂടുതൽ ശോഭനമാക്കും. അത് ഭാവിയിലേക്കുള്ള മികച്ച നിക്ഷേപവുമായിരിക്കും.
ഭവന നിർമാണ രംഗത്ത് 24 വർഷത്തെ പാരമ്പര്യമുള്ള, ഗുണമേന്മയ്ക്ക് കേരള ഗവൺമെന്റിന്റേത് അടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള വിശ്രാം ബിൽഡേഴ്‌സ് കൊച്ചിയിൽ ആദ്യമായി ലോഞ്ച് ചെയ്യുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടായ വിശ്രാം തൈക്ക് (Vishraam Tykhe) എറണാകുളത്ത് നല്ലൊരു ലൊക്കേഷനിൽ ഫ്‌ളാറ്റ് ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ചോയ്‌സാണ്.
വിശ്രാം ബിൽഡേഴ്‌സിന്റെ അമ്പതാമത്തെ പ്രോജക്ടാണ് എറണാകുളത്ത് തൈക്കൂടത്തുള്ള വിശ്രാം തൈക്ക്. തൈക്കൂടം മെട്രോ സ്‌റ്റേഷനടുത്തുള്ള ഈ പ്രോജക്ടിൽ നിന്നും നഗരത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താം. 62 സെന്റ് സ്ഥലത്ത് ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 17 നിലകളിലായി ഉയരുന്ന ഈ പ്രോജക്ടിൽ 74 യൂണിറ്റുകളാണുള്ളത്. 2 BHK അപ്പാർട്ട്‌മെന്റുകൾ 1087 സ്‌ക്വയർ ഫീറ്റിലും 2 BHK + സ്റ്റഡി അപ്പാർട്ട്‌മെന്റുകൾ 1333 സ്‌ക്വയർ ഫീറ്റിലും നിർമിക്കുന്നു. 3 BHK അപ്പാർട്ട്‌മെന്റുകൾ 1487, 1675, 1692 എന്നീ സ്‌ക്വയർ ഫീറ്റുകളിൽ ലഭ്യമാണ്.
മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനാണ് വിശ്രാം തൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. മെട്രോ സ്‌റ്റേഷനും മാളുകളും ഷോപ്പിംഗ് സെന്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കും ലുലു മാളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. ഏതാനും മിനിറ്റുകൾ ഡ്രൈവ് ചെയ്താൽ എത്താവുന്നത്ര അടുത്ത്, ജീവിതസൗകര്യങ്ങളെല്ലാമുള്ള ഇത്രയും മികച്ചൊരു ലൊക്കേഷൻ ഈ പ്രോജക്ടിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.
ആരും കൊതിക്കുന്ന ആധുനിക ജീവിതത്തിന് ആവശ്യമായ അമിനിറ്റീസ് വിശ്രാം ബിൽഡേഴ്‌സ് ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. വിശ്രാം തൈക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും 17-ാം ഫ്‌ളോറിലും ടെറസ് ഫ്‌ളോറിലുമായി ഇവ സജ്ജീകരിക്കുന്നു.ലാൻഡ്‌സ്‌കേപ് ചെയ്ത ഗാർഡൻ, കോമൺ സീറ്റിങ് ബെഞ്ച്, ചിൽഡ്രൻസ് പ്ലേ ഏരിയ, സീറ്റിങ് സ്‌പെയ്‌സോടു കൂടിയ ഡിസൈനർ ലോബി, ഡ്രൈവർമാരുടെ റൂം, സോളിഡ് വെയ്‌സ്റ്റ് മാനേജ്‌മെന്റിനുള്ള മെക്കാനിക്കൽ കംപോസ്റ്റബിൾ വെയ്‌സ്റ്റ് പ്രോസസർ തുടങ്ങിയ സൗകര്യങ്ങൾ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഒരുക്കുക. പാർട്ടി ഹാൾ, സ്വിമ്മിങ് പൂൾ, ജിംനേഷ്യം, ഇൻഡോർ ഗെയിംസ്, വാഷ് റൂം, ഓപ്പൺ ടെറസ് പാർട്ടി ഏരിയ/ ബാർബിക്യൂ ഏരിയ, സ്‌കൈ സിനിമാസ്, യോഗ & മെഡിറ്റേഷൻ ഏരിയ, ടെറസ് ഗാർഡൻ തടുങ്ങിയ അമിനിറ്റീസ് 17-മത്തെ ഫ്‌ളോറിൽ ഉണ്ടായിരിക്കുന്നതാണ്.
സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ വെയ്സ്റ്റും സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും നശിപ്പിക്കാനുള്ള ഇൻസിനറേറ്റർ, പൊതുഇടങ്ങളിലെ ലൈറ്റിങ്ങിനായി ഗ്രിഡിലേക്കുള്ള സോളാർപവർ എന്നിവയാണ് ടെറസിൽ ഒരുക്കുന്ന സംവിധാനങ്ങൾ. കിണർ, ബോർ വെൽ സംവിധാനങ്ങളും ഈ പ്രോജക്ടിലുണ്ട്. കൂടാതെ കവേർഡ് കാർ പാർക്കിങ്, ജനറേറ്റർ ബായ്ക്കപ്പ്, കൺട്രോൾഡ് ആക്‌സസ് എൻട്രി, വാന്റേജ് പോയിന്റുകളിൽ സിസിടിവി, ഇന്റർകോം, റെയിൻ വാട്ടർ ഹാർവസ്റ്റിങ്, വാട്ടർ ക്ലാരിഫയെർ ആൻഡ് റീസർക്കുലേഷൻ, 24 x 7 സെക്യൂരിറ്റി സർവെയ്‌ലൻസ്, പൊതുഇടങ്ങളിൽ സെൻസർ ലൈറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കിച്ചണിൽ റെറ്റിക്കുലേറ്റഡ് ഗ്യാസ്, കോമൺ ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിങ് പോയിന്റ് തടുങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.
തൃശ്ശൂർ ആസ്ഥാനമായുള്ള വിശ്രാം ബിൽഡേഴ്സിന് റിയൽ എസ്റ്റേറ്റ് രംഗത്ത് 24 വർഷത്തെ വിശ്വസ്തമായ പാരമ്പര്യമുണ്ട്. തൃശൂർ, ഗുരുവായൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലായി ഒരു മില്യൺ സ്‌ക്വയർ ഫീറ്റിലുള്ള നിർമിതികളാണ്, ഗുണമേന്മയിലും സുതാര്യതയിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി വിശ്രാം കൈമാറ്റം ചെയ്തിരിക്കുന്നത്. മികച്ച വിൽപനാനന്തര സേവനവും വിശ്രാമിന്റെ സവിശേഷതയാണ്. നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ 50 റെസിഡൻഷ്യൽ പ്രോജക്ടുകൾ വിശ്രാമിനുണ്ട്.
ക്വാളിറ്റി മാനേജ്മെന്റിന് ISO 9001: 2015 സർട്ടിഫിക്കേഷൻ ഉള്ള വിശ്രാം ബിൽഡേഴ്സിന് കെട്ടിട നിർമാണമികവിന് കേരള സർക്കാറിന്റെ തൊഴിൽ വൈദഗ്ധ്യ വകുപ്പ് ഏർപ്പെടുത്തിയ വജ്ര അവാർഡ് 2017/2022, നിർമാൺ രത്‌ന അവാർഡ് 2012 തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ആദ്യത്തെ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) സർട്ടിഫിക്കേഷനുള്ള ഗ്രീൻ ബിൽഡിംഗ് വിശ്രാം പാലസ് ഗ്രാൻഡേ ആണ്. വിശ്രാം സരോജും ഗ്രീൻ ബിൽഡിംഗ് ആണ്. വിശ്രാമിന്റെ അമ്പതാമത്തെയും കൊച്ചിയിലെ ആദ്യത്തേതുമായ വിശ്രാം തൈക്ക് (Vishraam Tykhe) അഴകും ആഡംബരവും കൈകോർക്കുന്ന, ഗുണമേന്മയുള്ള നിർമിതിയായിരിക്കും. മൂല്യവർധനവ് ഉറപ്പായ സുരക്ഷിതനിക്ഷേപവുമായിരിക്കും ഈ പ്രോജക്ട്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 75919 75919
വെബ്‌സൈറ്റ് : https://www.vishraam.com/