പ്രേമൻ ഇല്ലത്തിനും കണക്കൂർ ആർ സുരേഷ്കുമാറിനും പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

പുരസ്‌ക്കാരത്തിന് അർഹരായത് മുംബൈ സാഹിത്യലോകത്തെ പ്രമുഖരായ രണ്ട് എഴുത്തുകാർ
മുംബൈ/ കണ്ണൂർ : മുംബൈയുടെ പ്രിയ എഴുത്തുകാരായ പ്രേമൻ ഇല്ലത്ത്, കണക്കൂർ ആർ സുരേഷ്കുമാർ എന്നിവർ മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ്റെ 2021, 22 , 23 വർഷങ്ങളിലെ താമരത്തോണി കഥാപുരസ്കാരങ്ങൾക്ക് അർഹരായി. കവിത, കഥ, നോവൽ, യാത്രാവിവരണം , വൈജ്ഞാനികം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രേമൻ ഇല്ലത്തിൻ്റെ എസ് പി സി എസ് പ്രസിദ്ധീകരിച്ച അധിനിവേശ കാലത്തെ പ്രണയം, സുജിലി ബുക്സ് പ്രസിദ്ധീകരിച്ച, കണക്കൂരിൻ്റെ ജറവ എന്നീ സമാഹാരങ്ങളാണ് പുരസ്കാരങ്ങൾക്ക് പരിഗണിച്ചത്. ഒക്ടോബർ 27ന് കണ്ണൂരിൽ കൂടാളിയിൽ നടക്കുന്ന താമരത്തോണി സാഹിത്യോത്സവത്തിൽ വച്ച് ടി പത്മനാഭൻ പുരസ്കാരങ്ങൾ ജേതാക്കൾക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം ചന്ദ്രപ്രകാശ് അറിയിച്ചു.