പ്രേമലു, ഭ്രമയുഗം കടന്ന് മഞ്ഞുമ്മൽ ബോയ്സിലേക്ക്..
ശ്രീലക്ഷ്മി.എം
പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഇടിച്ചുക്കയറ്റം.2024 ശരിക്കും മലയാള സിനിമയുടെ വർഷമായി മാറുകയാണോ എന്ന് തോന്നിപോകുംവിധമാണ് പ്രേക്ഷകരുടെ പടങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ. പ്രേമലുവിൻ്റെ ബോക്‌സ് ഓഫീസിലെ ഗ്രോസ് കളക്ഷൻ ഏകദേശം മൂന്നാഴ്ച കൊണ്ട് 70 കോടി കവിഞ്ഞു. ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും ഫെബ്രുവരി 15,22 തീയതികളിൽ തിയേറ്ററുകളിൽ എത്തിയതോടെ വീണ്ടും ആവേശ പറമ്പായി മാറുകയാണ് തിയേറ്ററുകൾ.ഇരു സിനിമകളും 60 കോടിയിലധികം ബോക്സ് ഓഫീസിൽ ഇപ്പോൾ തന്നെ നേടി കഴിഞ്ഞു.
ഭ്രമയുഗത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയ വിസ്മയം തീർക്കുമ്പോൾ, പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും അതിന്റെ കഥ വഴികളിലൂടെ വിത്യസ്തമാകുന്നു.മൂന്ന് സിനിമകളിലും വളരെ ശക്തമായ നോവൽ- കഥാഗതിയും ചില ഗംഭീര പ്രകടനങ്ങളും ഉണ്ട്. 2024 ശരിക്കും മലയാള സിനിമയുടെ വർഷമായി മാറുന്നത്, ഈ സിനിമകൾക്ക് സീറ്റ് പിടിക്കാൻ ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് കുതിക്കുന്ന പ്രേക്ഷകരിൽ നിന്ന് മനസിലാക്കുവുന്നതാണ്.