പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങളുടെ ആരോപണം
തൃശൃര്‍: തൃശ്ശൂരില്‍ വീണ്ടും ചികിത്സ പിഴവ്. കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോന്‍റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണെന്നാണ് ഭർത്താവിന്റെയും ബന്ധുക്കളും ആരോപണം. സംഭവത്തില്‍ കുടുംബം കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തൃശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു ദാരുണ സംഭവം ഉണ്ടാക്കുന്നത്. മാള സ്വദേശിനി നീതു (31) ആണ് പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ മുമ്പ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപണം യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകിയിരിന്നു. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അനസ്തേഷ്യയ്ക്ക് ശേഷം യുവതിക്ക് ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.