ഗർഭകാലത്ത്‌ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

0

ഗർഭകാലത്ത് അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.ഈ സമയത്ത് ചില ഭക്ഷണങ്ങൾ കൂടുതൽ അപകടകരമായേക്കാം അതുകൊണ്ടുതന്നെ അവ ഏതെന്ന് അറിഞ്ഞിരിക്കണം.

വേവിക്കാത്ത മാംസം

മുഴുവനായി വേവിക്കാത്ത മാംസം അപകടകരമാണ്. ലിസ്റ്റീരിയ അല്ലെങ്കിൽ സാൽമണെല്ല പോലുള്ള ദോഷകരമായ ബാക്ടീരിയകൾ ഇതിൽ അടങ്ങിയിരിക്കാം.

പാസ്റ്ററൈസ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ

പാസ്റ്ററൈസ് ചെയ്യാത്ത പാൽ ഉൽപ്പന്നങ്ങൾ അണുബാധയ്ക്കും ഭക്ഷ്യ ജന്യ രോഗങ്ങൾക്കും കാരണമായേക്കാം.

അസംസ്കൃത മുട്ടകൾ
വേവിക്കാത്ത മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ്, സാലഡ് ഡ്രസ്സിംഗ് പോലെയുള്ള കാര്യങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

മെർക്കുറി യുള്ള മത്സ്യം

ഗർഭകാലത്ത് സ്രാവ് വാൾഫിഷ് അയല എന്നിവ കുഞ്ഞിന്റെ നാഡിവ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കും. ഇതിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട് എന്നത് തന്നെ കാര്യം.

അധിക കഫീൻ
പ്രതിദിനം 200 മില്ലി ഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നത് ഗർഭിണികളെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കാപ്പിയും എനർജി ഡ്രിങ്കുകളും പരിമിതപ്പെടുത്തുക.

മദ്യം
ഗർഭകാലത്ത് മദ്യം ഉപയോഗിക്കുന്നത് ഫീറ്റൽ ആൽക്കഹോൾ സിൻഡ്രമിലേക്ക് നയിച്ചേക്കാം. ഇതുകൂടാതെ ഹെർബൽ ടീകളും വൃത്തി ഇല്ലാത്ത ചുറ്റുപാടിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *