ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ മരിച്ചു

ദോഹ: ഖത്തറിൽ പ്രവാസിയായ യുവതി നാട്ടിൽ വച്ച് മരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ നൗറിൻ ആണ് മരണപ്പെട്ടത്. 26 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
ഖത്തറിൽ പ്രവാസിയായ ജിഹാസ് ആണ് നൗറിന്റെ ഭർത്താവ്. മാതാവ്: ജസീല. പിതാവ്: പിഎം മുഹമ്മദ് റഫീക്ക്. ഒരു വയസ്സുള്ള മകനുണ്ട്. സഹോദരൻ: അബ്ദുൽ ഹമദ്.