പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലി ആഘോഷം – മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ മുഖ്യാതിഥി, നടൻ ശങ്കർ പങ്കെടുക്കും .
 
                ബിജെപി നേതാവ് പികെ കൃഷ്ണദാസും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാറും മഹാരാഷ്ട ഗവർണറെ സന്ദർശിച്ചപ്പോൾ .
വസായ് : വസായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘പ്രതീക്ഷ ഫൗണ്ടേഷ’ൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്തംബർ -29 ന് തിരശ്ശീല ഉയരും. വസായ് അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണ്ണർ സിപിരാധാകൃഷ്‍ണനാണ് മുഖ്യാതിഥി. പ്രമുഖ സിനിമാതാരം ശങ്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കലാപരിപാടികളോടൊപ്പം വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള 2024 ലെ പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാർ അറിയിച്ചു. ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നുണ്ട് കഴിഞ്ഞ വർഷം തൃശൂർ തിരുവമ്പാടി ദേവസ്വത്തിന്‍റെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെന്‍ററുകൾക്കായി ഓണാഘോഷം സംഘടിപ്പിച്ചിരുന്നു.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        