പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാല നാളെ (ഞായർ )
‘എഴുത്തകം 2025 ‘- / കേരളത്തിലും മുംബൈയിലുമുള്ള പ്രമുഖരായ എഴുത്തുകാർ വസായിയിൽ നാളെ സംഗമിക്കുന്നൂ….
—————————————-
മുംബൈ : വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ ‘എഴുത്തകം – 2025 ‘ഡിസംബർ 8 ഞായറാഴ്ച രാവിലെ 10 മണിമുതൽ, വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
മുഖ്യാതിഥി സാഹിത്യകാരൻ വി ആർ സുധീഷ് പരിപാടി ഉത്ഘാടനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ സി പി കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. . ബാലസാഹിത്യ അവാർഡ് ജേതാവ് വി . സുരേഷ് കുമാർ, കവയിത്രി ബൃന്ദ പുനലൂർ എന്നിവർ പങ്കെടുക്കും.
ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ വിജയിച്ച കഥാകാരന്മാരായ കണക്കൂർ ആർ സുരേഷ്‌കുമാർ ,മേഘനാദൻ എന്നിവർക്കുള്ള ക്യാഷ് അവാർഡുകൾ ചടങ്ങിൽ സമ്മാനിക്കും.
വി. സുരേഷ് കുമാർ രചിച്ച നോവൽ ‘ഡയാസ് പൊറ’ , കലാശ്രീ നെല്ലുവായ് കെ എൻ പി നമ്പീശൻ രചിച്ച ‘നാട്യവാദ്യ സാർവ്വഭൗമം’ എന്നീ പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ശിൽപ്പശാലയിൽ വെച്ച് നടക്കും.
ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും “മാധ്യമ രംഗത്തെ അപചയം” എന്ന വിഷയത്തിൽ ചർച്ചയും നടക്കും. പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.
പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു. രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവരാണ് പരിപാടിയുടെ കൺവീനർമാർ .
വിവരങ്ങൾക്ക് : രാജേന്ദ്രൻ കുറ്റൂർ (9930627906), ഉത്തംകുമാർ (9323528197)