പ്രതീക്ഷ ഫൗണ്ടേഷൻ,അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

0

വസായ് : പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ ഫെബ്രുവരി 7 ന് രാവിലെ ഒമ്പതരയ്ക്ക് ജമ്മുകാശ്മീർ ഖാദി വില്ലേജ് ചെയർപേഴ്സൺ ഡോ: ഹീന ഷാഫി ഭട്ട് പരിപാടികൾ ഉത്ഘാടനം ചെയ്യും. പ്രമുഖ സാമൂഹ്യ പ്രവർത്തക സാരംഗി പ്രവീൺ മഹാജൻ മുഖ്യാതിഥിയായിരിക്കും സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പ്രതീക്ഷ ട്രസ്റ്റ് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *