പ്രതീക്ഷ ഫൗണ്ടേഷൻ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു (VIDEO)

വസായ് :പ്രതീക്ഷ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു.വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര പോലീസിൻ്റെ സ്പെഷ്യൽ ഐ ജിയും പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ മകളുമായ അശ്വതി ഡോർജെ ഐ പി എസ് വിശിഷ്ടാതിഥി ആയിരുന്നു.ജമ്മു കാശ്മീർ ഖാദി വില്ലേജ് ചെയർ പേഴ്സൺ ഡോ : ഹീന ഷാഫി ഭട്ട് പരിപാടികൾ ഉൽഘാടനം ചെയ്‌തു .പ്രമുഖ സാമൂഹ്യ പ്രവർത്തക സാരംഗി പ്രവീൺ മാഹാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിച്ചു . ശുചീകരണ തൊഴിലാളികളും ആശാവർക്കർമാരുമുൾപ്പെടെ നാനൂറോളം പേർക്ക് ചടങ്ങിൽ സാരികൾ വിതരണം ചെയ്തു. പ്രതീക്ഷാ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ പരിപാടിയിൽ പങ്കെടുത്ത വിശിഷ്‌ട വ്യക്തികളെ ആദരിച്ചു.