ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം
ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവ സ്ഥലത്ത് നിന്ന് വെള്ളം നിറത്തിലുള്ള പൗഡർ പോലീസ് കണ്ടെടുത്തു.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിൻ്റെ സ്പെഷ്യൽ സെൽ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം രോഹിണി പ്രശാന്ത് വിഹാറിൽ ചെറിയ സ്ഫോടനം റിപ്പോർട്ട് ചെയ്തിരുന്നു.