പ്രജ്വൽ രേവണ്ണ 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും
ബംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ജെഡിഎസ് സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും. ഏപ്രിൽ 27 മുതൽ ഒളിവിലുളള പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണു സിറ്റിങ് എംപിയായ പ്രജ്വലിന്‍റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്.
പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വിഡിയൊ സന്ദേശത്തില്‍ പറഞ്ഞു. വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല.
26ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്.