മുളുണ്ടിൽ പ്രഹളാദ ചരിതം കഥകളി അരങ്ങേറി .(VIDEO)

മുംബൈ :മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ , ‘മുളുണ്ട് ഭക്ത സംഘ’ത്തിൻ്റെ സഹകരണത്തോടെ മുളുണ്ട് ഭക്ത സംഘം ടെംപിൾ ഹാളിൽ ‘പ്രഹളാദ ചരിതം’ കഥകളി അരങ്ങേറി.
കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ ശിഷ്യനായ കലാക്ഷേത്രം രഞ്ജിഷ് നായർ ഹിരണ്യ കശിപുവായും കലാക്ഷേത്രം ദിവ്യ നന്ദഗോപൻ പ്രഹളാദനായും കലാനിലയം ശ്രീജിത്ത് നരസിംഹമായും നിറഞ്ഞ സദസ്സിൽ ആടിത്തിമർത്തപ്പോൾ പ്രഹളാദ ചരിതം കഥകളി മുളുണ്ടിലെ കലാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി മാറി.
ശുക്രാചാര്യരുടെയും വിദ്യാർത്ഥിയുടെയും വേഷത്തിലെത്തിയത് ആർ. എൽ. വി. ശങ്കരൻ കുട്ടിയും പള്ളിപ്പുറം ജയശങ്കറു മായിരുന്നു.കലാമണ്ഡലം ശ്രീജിത്ത്, നെടുമ്പള്ളി കൃഷ്ണ മോഹൻ അർജുൻ വാര്യർ എന്നിവർ കഥകളി സംഗീതവും.കലാനിലയം അഖിൽ,കലാമണ്ഡലം ഹരികൃഷ്ണൻ, ശ്രീഹരി, വിഷ്ണു എന്നിവർ ചെണ്ടയും മദ്ധളവും കലാനിലയം സാജി, ഏരൂർ മനോജ്, ചന്ദ്രൻ ഉണ്ണിത്താൻ, ഏരൂർ സുധൻ എന്നിവർ ചുട്ടിയും മേക്കപ്പും ശ്രീ ഭവനേശ്വരി കഥകളിയോഗം വസ്ത്രലങ്കാരവും നിർവ്വഹിച്ചു.