സാമ്പത്തിക ക്രമക്കേടിൽ പി ആർ വസന്തനെതിരായ നടപടി തല്ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കൊ ല്ലം : സാമ്പത്തിക ക്രമക്കേടിൽ സിപിഐ.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനെതിരായ നടപടി തല്ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ഗോവിന്ദൻ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം . പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കും . അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ ശരിയായ രീതിയിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . പാർട്ടി ക്ക് ലഭിച്ച പരാതി ചോർന്നതിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടത് വസ്തുതയില്ലാത്ത പരാതിയാണെന്നാണ് പി ആർ വസന്തന്റെ പ്രതികരണം . എല്ലാ കാര്യങ്ങളും പാർട്ടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കഴി ഞ്ഞദിവസമാണ് പി ആർ വസന്തന് എതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കോടി കളുടെ തട്ടിപ്പ് നടത്തിയെ ന്നായിരുന്നു പരാതി . സ്കൂ ളിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ വസന്തന്റെ അക്കൗണ്ടിലേക്കും 44 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്കും കൈ മാറിയിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം . പാർട്ടി ജില്ലാ കമ്മിറ്റിയംഗം വഴിയാണ് ഇടപാടു കൾ നടത്തി യെ ന്നും പരാതിയിലുണ്ട്. പി ആർ വസന്തനോ ട് അടുപ്പമുള്ള പാർട്ടിക്കാരുടെ പേരിലും പണം മാറിയെന്നും പരാതിയുണ്ട്.