എ.കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു
കോട്ടയം: അഖില കേരളവിശ്വകർമ മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടു കൂടി എത്തിക്കും. പൊതു ദർശനം നടത്തും. തുടർന്ന് 4മണിയോടെ അദ്ദേഹത്തിന്‍റെ കുടുംബവീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 ന് ചമ്പക്കുളത്തുള്ള കുടുംബവീട്ടിൽ സംസ്കാരം നടക്കും