പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം ആംസ്റ്റർഡാമിൽ, ഫെബ്രു.28 ന്

മുംബൈ:കേരള ലളിതകല അക്കാദമി അവാർഡ് ജേതാവും പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം “MAPPING THE INVISIBLE” നെതർലാന്റിലെ ആംസ്റ്റർഡാമിൽ ഫെബ്രു:28 ന് ആരംഭിക്കും. South Asian Contemporary (SAC) Art Galleryയിലാണ് പ്രദർശനം .
മുംബൈയിലും കേരളത്തിലും രാജ്യത്തിൻ്റെ വിവിധ ആർട്ട്ഗ്യാലറികളിലും ചിത്രപ്രദർശനം നടത്തിയ പ്രദീപ് മുംബൈയിൽ ബോറിവ്‌ലി നിവാസിയാണ് . കേരളത്തിൽ എറണാകുളം പെരുമ്പാവൂർ, കൂവപ്പടി സ്വദേശിയാണ്. കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ BFA ജയിച്ച പിപിപ്രദീപിൻ്റെ ചിത്രകലയിലെ തുടർപഠനം മുംബൈയിലെ ജെജെ സ്‌കൂൾഓഫ് ആർട്സിൽ ആയിരുന്നു.
സ്വാതന്ത്ര്യങ്ങളൊക്കെ നിഷേധിക്കപ്പെട്ട് ജീവിതം നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ കോവിഡ് വ്യാപനകാലത്ത് ,ആറുവയസ്സുകാരനായ മകൻ കാർട്ടൂൺ കഥാപാത്രങ്ങൾക്കൊക്കെ രൂപം നൽകി ഫ്‌ളാറ്റിൻ്റെ പലഭാഗങ്ങളിലായി നിർമ്മിച്ചുവെച്ച ചെറിയ ശില്പങ്ങളിൽ നിന്നും കണ്ടെത്തിയ ആശയം ചിത്രങ്ങളാക്കി ‘ലിറ്റിൽ ഡ്രീംസ് ;എന്ന പേരിൽ ഒരു പരമ്പര ചെയ്തുകൊണ്ടിരിക്കുകയാണ് പ്രദീപ് ഇപ്പോൾ .അതിൻ്റെ ഒരു ഭാഗമാണ് പ്രദർശനത്തിനായി ഒരുങ്ങുന്ന ‘മാപ്പിംഗ് ദ ഇൻവിസിബിൾ ‘